Friday, October 21, 2011

ഇങ്ങനെ മുറുക്കരുത്...................plssssssssss

    മുറുക്കാന്‍ ...ഒരു കാലത്ത് നമ്മുടെ തറവാടുകളിലെ കാരണവന്മാരുടെ ഒരു status symbol ആയിരുന്ന ദുശ്ശീലം. ഇന്ന് തറവാടുകളും, സിംഹവാലന്‍ കുരങ്ങും, മുറുക്കാനും റെഡ് ഡാറ്റ ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
എന്‍റെ അപ്പൂപ്പന്‍  നന്നായി മുറുക്കുന്ന കൂട്ടത്തിലായിരുന്നു. അന്ന് മുതലേ എന്‍റെ മനസ്സിലും മുറുക്കണം എന്ന  ആശ  ജനിച്ചിരുന്നു.
  
    കോട്ടയത്ത് പാമ്പാടിയില്‍  എഞ്ചിനീയറിങ്ങിനു  പഠിക്കുന്ന കാലം.നെടുങ്കുഴി എന്ന ഒരു സ്ഥലത്താണ് എന്‍റെ ഹോസ്റ്റലും  മറ്റും. ടിറ്റോ (എന്‍റെ  ഫ്രണ്ട് ) ആണ് മുറുക്കുക എന്ന ആഗ്രഹം  എന്നില്‍ വീണ്ടും സജീവമാക്കിയത്.
ഇവന്‍ ഇടയ്ക്കൊക്കെ  മുറുക്കുന്നത് കാണാമായിരുന്നു. അങ്ങനെ ടിറ്റൊയോടു എന്‍റെ. ആഗ്രഹം പറഞ്ഞു , എന്താ.....? ഒന്നു മുറുക്കണം(ആറാം തമ്പുരാന്‍ സ്റ്റൈലില്‍).അവന്‍ എന്‍റെ ഗുരുവായി സ്വയം അങ്ങ് അവരോധിച്ച് അടുത്തുള്ള

മുറുക്കാന്‍ കടയിലേക്ക് എന്നെ ആനയിച്ചു. അഞ്ചു രൂപ കൊടുത്തു, കടക്കാരന്‍റെ  കൈയ്യില്‍. self service ആണവിടെ . ആദ്യം ഒരു വെറ്റില  എടുത്തു. അതില്‍ കുറച്ചു ചുണ്ണാമ്പ് പുരട്ടി കുറച്ചു അടക്ക, കുറച്ചു പുകയില എന്നിവ എടുത്ത് വച്ചു.  വെറ്റിലയുടെ ഞെട്ടു  മുറിച്ചു കളഞ്ഞുകൊണ്ട് അവന്‍  പറഞ്ഞു.
    "ഞെട്ടു തുടക്കക്കാര്‍ക്ക്  നല്ലതല്ല. ചിലപ്പോള്‍  പണി കിട്ടും."
എല്ലാം കൂട്ടി മടക്കി എന്‍റെ  കൈയ്യില്‍  തന്നു. ഞാന്‍  എന്‍റെ  ഹോസ്റ്റലിലേക്കും , ഗുരു ഗുരുവിന്‍റെ    ഹോസ്റ്റലിലേക്കും നടന്നു. ഞാന്‍  നേരെ പോയത് ജൂനിയേഴ്സിന്‍റെ  ഭാഗത്തേക്കാണ്.തലയ്ക്കു ചെറിയ തരിപ്പ് ഉണ്ടെങ്കിലും  അത് പുറത്തു  കാണിക്കാതെ ചെന്ന പാടെ മുറ്റത്ത്  ഒന്ന് മുറുക്കി തുപ്പി പിള്ളാരുടെ ശ്രദ്ധ ക്ഷണിച്ചു. ഇത് കണ്ട ഒന്ന് രണ്ടു പേര്‍  പുറത്ത് വന്നു ചോദിച്ചു.
    "എന്താ അരുണ്‍ ചേട്ടാ  ഇത്?"
     “(ലേശം ജാഡയോടെ ) ഓ..ഇതോ? ഇത് മുറുക്കാനാ."
  നന്നായൊന്നു ചവച്ചു ഒന്നും കൂടി തുപ്പി. അതോടുകൂടി ആളുകളുടെ എണ്ണം കൂടി. പിന്നെ സംശയങ്ങളുടെ പ്രവാഹമായിരുന്നു. വര്‍ഷങ്ങളായി  മുറുക്കുന്ന ഒരു അനുഭവസമ്പന്നനെ പോലെ അവര്‍ക്ക്  എല്ലാ ഉപദേശവും കൊടുത്തു.
 semester-ല്‍  എല്ലാ പേപ്പറും ക്ലിയര്‍  ആയവനെപ്പോലെ ഞാന്‍  അവിടെ നിന്ന് പോന്നു. ജൂനിയേഴ്സിന്‍റെ  അത്ഭുതം നിറഞ്ഞ കണ്ണുകള്‍  എന്നെ പിന്തുടരുന്നത് എനിക്ക് ഹരം തരുന്ന  ഒരു കാഴ്ചയായിരുന്നു.


പിറ്റേ ദിവസം:
വീണ്ടുമൊരു ആഗ്രഹം....എന്താ....? ഒന്നുകൂടി മുറുക്കണം. ഇനിയൊരു ഗുരുവിന്‍റെ  ആവശ്യം ഇല്ല. എല്ലാം പഠിച്ചു കഴിഞ്ഞു. മാത്രമല്ല എനിക്ക് ഇപ്പോള്‍  ഒരുപാട്  ശിഷ്യന്മാരും ഉണ്ട്. ഞാന്‍  നേരെ കടയിലേക്ക് ചെന്ന് പറഞ്ഞു.
"ചേട്ടാ , അഞ്ചു രൂപയ്ക്ക് മുറുക്കാന്‍ .."
    അഞ്ചു രൂപ വാങ്ങിച്ച് മേശയില്‍  ഇട്ട്,മുറുക്കാന് പെട്ടി  എടുത്തു തന്നു.എന്നിട്ട് എടുത്തോ എന്നര്‍ത്ഥത്തില്‍ തല വെട്ടിച്ചു.ഞാന്‍  വേഗം പെട്ടി തുറന്നു ഒരു വെറ്റില എടുത്ത് ഞെട്ടു കളഞ്ഞ് ഇച്ചിരി ചുണ്ണാമ്പ് എടുത്ത്
തേച്ച് അടയ്ക്കയും പുകയിലയും എടുത്ത്  മടക്കി. ഇതില്‍ പുകയില മാത്രം ഇച്ചിരി കൂടുതല്‍ എടുത്തു. സംഗതി വായിലിട്ടു ചവച്ചു കൊണ്ട് ഹോസ്റ്റലിലേക്ക് നടന്നു.
"ഇന്നും ജൂനിയേഴ്സിന്‍റെ  അടുത്ത് പോയി ഷൈന്‍ ചെയ്യണ്ട. പ്രകൃതിരമണീയമായ ദൃശ്യങ്ങള്‍  കണ്ടു മുറുക്കാന്‍  നല്ലത് പുറകിലെ ബാത്ത് റൂമിന്‍റെ  ഭാഗത്തേക്ക് പോകുന്നതാണ്." മനസ്സ് എന്നോട് ഉപദേശിച്ചു. സ്വന്തം മനസാക്ഷി  പറഞ്ഞതല്ലേ..മനസാക്ഷിയെ വഞ്ചിക്കരുത്  എന്നാണല്ലോ ! എങ്കില്‍  പിന്നെ അവിടേക്ക് പോയേക്കാം.
                           ഒരു മിനിറ്റ് തികച്ച് ആയില്ല. തലയ്ക്കു വല്ലാത്ത കറക്കം. കാലുകള്‍  നേരെയാകുന്നില്ല. ഒരു പാണ്ടിലോറി വന്നു ഇടിച്ചമാതിരിയുണ്ട്. എട്ടിന്‍റെ പണി കിട്ടിയെന്നു മനസിലായി. നേരെ ബാത്റൂമില്‍  കയറി മുറുക്കാന്‍
 എല്ലാം തുപ്പികളഞ്ഞു, വായ് നന്നായ് കഴുകി. ഇല്ല...നോ രക്ഷ. സംഗതി കൂടുതല്‍ വഷളാകുകയാണ്. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ മാനം കപ്പല് കേറും. നേരെ ഉടുത്തിരുന്ന വസ്ത്രത്തോടെ തന്നെ പൈപ്പിന്‍റെ ചോട്ടില്‍  ഇരുന്നു.  നല്ല തണുത്ത  വെള്ളം തലയില്‍ കൂടി വീണിട്ടും ഞാന്‍ വിയര്‍ത്തു കൊണ്ടിരുന്നു.(അത് വളരെ നല്ല ഒരു അനുഭവമാണ്. ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവിശ്യമേ ഇത് കിട്ടുകയുള്ളൂ. താല്പര്യമുള്ളവര്‍ പെട്ടെന്ന്  തന്നെ പരീക്ഷിക്കുക.) ഇനിയും ഇവിടെ ഇരുന്നാല്‍ ബാത്റൂമില്‍  തന്നെ കിടന്നു പോകും. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍  പിന്നെ ചത്താല്‍  മതി. ഞാന്‍  വേഗം എഴുന്നേറ്റ് (അതൊരു ആഗ്രഹം മാത്രമായിരുന്നു. വളരെ പതുക്കെയെ  എഴുന്നേല്ക്കാന്‍   പറ്റിയുള്ളൂ.) റൂമിലേക്ക് നടന്നു.(എന്‍റെ  റൂം ഒന്നാമത്തെ നിലയിലാണ്.)ഞാന്‍  നോക്കുമ്പോള്‍  അതാ, staircase-ന്‍റെ  ചുവട്ടില്‍  മുഴുവന്‍  ജൂനിയെഴ്സ്. എന്നെ ഈ അവസ്ഥയില്‍   (അതായതു നനഞ്ഞു കുളിച്ച അവസ്ഥയില്‍  ) കണ്ട അവരില്‍  അമ്പരപ്പ് നിറയുന്നത് എനിക്ക് കാണാം. അവര്‍ക്ക്  ഒന്നും  ചോദിക്കാനുള്ള  അവസരം കൊടുക്കാതെ ഞാന്‍  സ്റെപ്പ് കേറാന്‍  തുടങ്ങി.(എന്‍റെ  ഇത്രയും കാലത്തേ ജീവിതത്തിനിടയില്‍  ഞാന്‍  ഇത്രമാത്രം concentrate ചെയ്ത് ഒരു പ്രവൃത്തിയും  ചെയ്തിട്ടില്ല. ഇനി ചെയ്യാനും സാധ്യതയില്ല.)ഓരോ  സ്റ്റെപ്പ് കേറുന്ന സമയത്തും  ബാക്കിയുള്ള സ്റ്റെപ്പുകളുടെ എണ്ണം കൂടുന്നതായി തോന്നി.അവസാനം വളരെ വിജയകരമായി ഞാന്‍  റൂമില്‍  പ്രവേശിച്ചു. അപ്പോള്‍  റൂമില്‍  ഏതാണ്ട് ഒരഞ്ചു പേരെങ്കിലും ഉണ്ടായിരുന്നു. പതിവുപോലെ  ലാപ്ടോപില്‍  ഏതോ സിനിമ കാണുന്നു.അവരെയാരെയും  മൈന്‍റ്  ചെയ്യാതെ നേരെ കട്ടിലിലേക്ക്   ഒരു വീഴ്ച. ഭാഗ്യം മലര്‍ന്നാണ്  വീണത്. റൂമിലെ എല്ലാവരും ഒന്ന് ഞെട്ടി.
"എന്ത് പറ്റിയെടാ? പറയെടാ?"
അവര്‍ പേടിയോടെയാണ് ചോദിക്കുന്നത്. ഞാന്‍ വളരെ പതുക്കെ അധികം strain എടുക്കാതെ പറഞ്ഞു.
"ഒന്നൂല. ഞാനൊന്നു മുറുക്കിയതാ"
ഉടനെ അവിടെ ഒരു കൂട്ടച്ചിരി തുടങ്ങി.
ഞാന്‍ സത്യം പറഞ്ഞില്ലെങ്കില്‍  അവര്‍  എന്നെ ആശുപത്രിയിലെങ്ങാനും  കൊണ്ടുപോയേനെ. വിവരം കാട്ടുതീ പോലെ ഹോസ്റ്റലില്‍   പടര്‍ന്നു. കൂട്ടുകാര്‍  കൂട്ടംകൂട്ടമായി accident spot കാണാന്‍   വരുന്നവരെപോലെ വന്നുകൊണ്ടിരുന്നു.
 റൂമില്‍   കട്ടിലുകളിലും മേശപുറത്തുമൊക്കെ ഇരുന്നു അവര്‍  ചര്‍ച്ച  ചെയ്യുകയാണ്.വിഷയം ഞാനാണെന്ന് പ്രത്യേകം പറയണ്ടല്ലോ?
പല സംശയങ്ങളും അവിടെ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു.ചിലതൊക്കെ ഞാനും കേള്‍ക്കുന്നുണ്ടായിരുന്നു. ചില സംശയങ്ങള്‍ ഇതൊക്കെയായിരുന്നു.
"മുറുക്കിയാല്‍  ഇങ്ങനെയൊക്കെ പറ്റുമോടെ ?"
"സത്യത്തില്‍  എങ്ങനെയാണ് മുറുക്കുന്നത്?"
സാധാരണ മുറുക്കുന്നവര്‍  ഇങ്ങനെ ബോധം കേട്ട് വീഴാറില്ലല്ലോ ..."
അങ്ങനെയങ്ങനെയങ്ങനെ. സംശയങ്ങള്‍ എല്ലാം തന്നെ ദൂരികരിക്കാന്‍   ഗുരുവിനെ തന്നെ വിളിച്ചു വരുത്തി. ഗുരു വന്നു സംശയനിവാരണം നടത്തിയപ്പോള്‍  എനിക്കൊരു കാര്യം മനസ്സിലായി,  പുകയിലയാണ് വില്ലന്‍. ഇതിനിടയില്‍  ജൂനിയേഴ്സ്  വന്നു ഒന്നുമറിയാത്തവരെപോലെ ചോദിച്ചു.
എന്ത് പറ്റി  അരുണ്‍ ചേട്ടാ ?"
ഉത്തരം ഞാന്‍ ഒരു മനോഹരമായ പുഞ്ചിരിയിലൊതുക്കി.
*********************
ഏകദേശം നാല് മണിക്കൂര്‍  വേണ്ടി വന്നു എനിക്ക് പഴയ അവസ്ഥയിലെത്താന്‍. എന്തായാലും അതിനു ശേഷം ഹോസ്റ്റലില്‍   ആരും മുറുക്കുന്നത് കണ്ടിട്ടിട്ടില്ല,എന്‍റെ  ഗുരു പോലും.



41 comments:

  1. ഹ ഹ ഹാ...
    ന്റെ ചെങ്ങായിമാരോക്കെ മുറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..
    പത്താം ക്ലാസ്സില്‍ പഠിക്കണ കാലത്താണത്..
    ഒരുത്തന്‍ ബോധം കേട്ട് പോയതും മാഷുടെ കയ്യീന്ന് ചൂരല് വച്ച് ചന്തിക്ക് പെടച്ചതും ഞാന്‍ കണ്ടിട്ടുണ്ട്..

    ഞാന്‍ തന്നെ ''മാങ്ങാ'' ഉടച്ചു..( തേങ്ങ കിട്ടീല..

    ReplyDelete
  2. ആഹാ! കൊള്ളാമല്ലോ. അല്പം തിരക്ക് കൂടിപ്പോയതുകൊണ്ടാണ്...സാരമില്ല.
    എഴുത്ത് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  3. ഞാനും ഓര്‍ക്കുന്നു ....എന്റെ ആദ്യത്തെ മുറുക്കാന്‍ ......എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ..

    ReplyDelete
  4. ha..ha...പുകയില മുറുക്കി

    പണി തന്നു അല്ലെ?

    ReplyDelete
  5. മലയാളികൾ മറന്നുപോയ ദുശീലങ്ങളൊക്കെ പോയേലും വേഗത്തിൽ തിരിച്ചു വരുന്നുണ്ട്...
    എഴുത്ത് നന്നായി. കിരണങ്ങൾക്ക് ശക്തിയുണ്ട്.
    ആ വേഡ് വരിഫിക്കേഷൻ എടുത്ത് മാറ്റ്,,,

    ReplyDelete
  6. ഞാനുമൊരിക്കല്‍ ഒന്നു മുറുക്കാന്‍ ശ്രമം ഞാന്‍ നടത്തി.5 രൂപയുടെ മുറുക്കാനൊന്നു മേടിച്ചു ചവച്ചരച്ചു തുപ്പി.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ നാവിലാകെ ഒരെരിച്ചിലും പുകച്ചിലും.ഹമ്മേ..ചുണ്ണാമ്പിന്റെയാണോ പൊകയിലയുടേതാണോ...അറിയില്ല നാവിന്റെ ഒരു ഭാഗത്തെ തൊലി പൊള്ളിയടര്‍ന്നുപോയി.രണ്ടു ദിവസം അനുഭവിച്ചു ചീട്ടുകീറി.പിന്നീടൊരിക്കലും ആ ഭാഗത്തേയ്ക്ക് പോയിട്ടേയില്ല....!!!

    ReplyDelete
  7. എന്റെ ചങ്ങാതീ..മുകളില്‍ കമന്റിട്ട മൂന്നാലുപേര്‍ പറഞ്ഞു.വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തുകളയാന്‍.ഞാന്‍ രണ്ടുപ്രാവശ്യം ശ്രമിച്ചിട്ടാണ് കമന്റിടുവാന്‍ പറ്റിയത്.നിങ്ങള്‍ കമ്ന്റ്സ് ഒന്നും ശ്രദ്ധിക്കാറില്ല എന്നു തോന്നുന്നു.ഇതു തുടരുവാണെങ്കില്‍ ഇനിയൊരു പോസ്റ്റിന് കമ്ന്റിടുവാന്‍ ആരുമൊന്നു മടിയ്ക്കും....

    ReplyDelete
  8. Ha ha ha pollikkunna orammakal alle?? Hmmm ithuvare murukkiyittilla ippo ee blog postiloode ee guruvinte anubhavam enikku guruvaayi maariyathinaal inyorikkalum try cheyyanum pokunnilla...

    Post nannayi... Word verification nammalkku mattavunnathe ulloo. Akkaryam marakkanda :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  9. അത്താ‍ണ്... മുറുക്കാൻ അറിയാത്തവര് മുറുക്കിയാ‍ൽ അഴിയും..മൊത്തത്തിൽ അഴിയും..!

    ReplyDelete
  10. ഹായ്,

    പോസ്റ്റ്‌ വായിച്ചു comment ഇട്ടതിനു നന്ദി. word verification ഒഴിവാക്കിയിട്ടുണ്ട്.

    ReplyDelete
  11. അരുൺജി..നന്നായിട്ടുണ്ട്..പഴയ ചില മുറുക്കൽ ശ്രമങ്ങളിലേക്ക് ഓർമ്മയെ കൊണ്ട് പോയി...:)

    ReplyDelete
  12. നന്നായിട്ടുണ്ട്. നല്ല രസമായി വായിച്ചു. ഇത് വായിച്ച ആരും ഇനി മുറുക്കാന്‍ സാധ്യതയില്ല..:)

    ReplyDelete
  13. മുറുക്കണം മുറുക്കണം എന്ന് ഒരുപാടു വട്ടം ആഗ്രഹിച്ചിട്ടുണ്ട്,അത് ഇതോടെ നിര്‍ത്തി..........

    ReplyDelete
  14. നല്ല മുറുക്കമുള്ള മുറുക്കലാനല്ലോ.
    രസായിട്ടുണ്ട്

    ReplyDelete
  15. മുറുക്കുന്ന ശീലം എന്ടെ മുത്തക്ഷിക്ക് ഉണ്ടായിരുന്നു ....ഞങ്ങള്‍ക്കും മുറുക്കാന്‍ തരും പുകയില തരൂല്ല ...ഞങ്ങള്‍ ആരും കാണാതെ അടിച്ചു മാറ്റാന്‍ നോക്കും കിട്ടീട്ടില്ല ...അതെന്തായാലും നന്നായി കിട്ടീരുന്നേല്‍ അരുണിന്‍റെ അവസ്ഥ ഞങ്ങള്‍ക്കും പറ്റിയേനെ .....

    ReplyDelete
  16. മുറുക്ക് മുറുകിപ്പോയല്ലേ...

    ReplyDelete
  17. പ്രിയപ്പെട്ട സുഹൃത്തെ ,
    താങ്കള്‍ RIT ഇല്‍ ആണല്ലേ പഠിക്കുന്നത്.ബാത്ത്റൂമില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ ഉണ്ടായ താങ്കളുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 'തിളക്കം' സിനിമയിലെ സലീം കുമാറിനെയാണ് ഓര്‍മവരുന്നത്.
    അല്ലേ ഇന്ദുലേഖേ

    ReplyDelete
  18. മുറുക്ക് ശ്രമം കുട്ടിക്കാലത്ത്‌ മിക്കവരും നടത്തിക്കാണും. ചിലര്‍ പതിവാക്കുകയും ചെയ്തു. പോസ്റ്റ്‌ രസമായിരിക്കുന്നു.

    ReplyDelete
  19. അങ്ങനെത്തന്നെ വേണം...ഇനിയാരും മുറുക്കരുത്,വലിക്കരുത് , കുടിക്കരുത്.

    ReplyDelete
  20. പുകലയില്ലാതെ ഞാനും ഒരുപാട് മുറുക്കിയിട്ടുണ്ട്. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  21. "എന്‍റെ ഇത്രയും കാലത്തേ ജീവിതത്തിനിടയില്‍ ഞാന്‍ ഇത്രമാത്രം concentrate ചെയ്ത് ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. ഇനി ചെയ്യാനും സാധ്യതയില്ല." അരുണ്‍ കോണ്‍സന്‍ട്രേറ്റു ചെയ്തു സ്റ്റെപ് കയറുന്നതാലോചിച്ചിട്ടു ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല , ക്ഷമിക്കുട്ടോ :)

    ReplyDelete
  22. ഒന്ന് മുറുക്കിയാല്‍ ഇത്ര പ്രശനമോ ?

    ReplyDelete
  23. വിവരണം ഗംഭീരം :) അങ്ങനെ ഒരു കോളേജില്‍ നിന്ന് തന്നെ ഒരു ദുശ്ശിലം തുടച്ചു നീക്കിയ ആളാണല്ലേ? ;) ആശംസകള്‍ !

    ReplyDelete
  24. ഇത് ഒരു ഒന്നൊന്നര മുറുക്ക് ആയി പോയി ..കൂടുതല്‍ ഷൈന്‍ ചെയ്യുന്നവര്‍ക്കൊക്കെ ഇങ്ങിനെ എന്തെങ്കിലും പണി കിട്ടിയിട്ടുണ്ട് കോളേജ് ജീവിതത്തില്‍ .... ഹാസ്യാത്മകമായി അവതരിപ്പിച്ച ഈ അനുഭവം ഇഷ്ടമായി ...ഞാനും എന്റെ കോളേജ് ജീവിതത്തിലൂടെ സഞ്ചരിച്ചു . ആശംസകള്‍
    (പുതിയ പോസ്റ്റ്‌ ഇട്ടാല്‍ മെയില്‍ ഇടുക .... )

    ReplyDelete
  25. സംഗതി ‘മുറുക്കി’ എഴുതിയെങ്കിലും,എവിടയൊക്കെയോ..അയഞ്ഞപോലെ..
    അല്‍പ്പംകൂടി ‘മുറുക്കാ’മെന്നു തോന്നുന്നു.
    എഴുത്ത് തുടരുക.
    ആശംസകളോടെ..പുലരി

    ReplyDelete
  26. ഡിഗ്രീക്ക് സ്ഥിരം മുറിക്കുമായിരുന്നു. കൊട്ടുകാരന്‍ പഠിപ്പിച്ചതാണ്‌.
    സ്വന്തം മുറുക്കം അറ്യാവുന്നതില്‍ കുഴപ്പത്തിലൊന്നും എത്തിയില്ല

    ReplyDelete
  27. ലളിതമായി എഴുതിയതിന് അഭിനന്ദനങ്ങള്‍....

    ReplyDelete
  28. അവനവനു പറ്റുന്നത് ചെയ്താല്‍ പോരെ ? കൊള്ളാം...........

    ReplyDelete
  29. ദിവസം പത്ത് പതിനഞ്ച് മുറുക്കാൻ, മുറുക്കുന്ന ഞാൻ എന്താ പറയാനാ.........ലൂസാകുമ്പോൾ മുറുക്കുന്നതല്ലേ നല്ലത്?

    ReplyDelete
  30. ചിലരു കള്ളു കുടിച്ചിട്ടു മുറുക്കി അതിനെ മറയ്ക്കുന്നത കാണാം. പിന്നെ പെണ്ണുങ്ങളും മുറുക്കും. എന്‍റ അമ്മുമ്മയും അച്ഛനും കുഞ്ഞമ്മയും ഒക്കെ മുറുക്കുന്നവരായിരുന്നു. കുഞ്ഞമ്മ ഇപ്പോഴും മുറുക്കുന്നുണ്ട്. ഏറ്റവും എന്നെ ആകര്‍ഷിച്ചത് എന്‍റ അമ്മുമ്മയുടെ മുറുക്കാണ്. നല്ല വെളുവെളാന്നുള്ള മുഖത്ത് മുറുക്കി ചുമപ്പിച്ച ചുണ്ട്. അതു കണ്ടു കൊണ്ട് ഇപ്പറഞ്ഞതു പോലെ ഞാനും ഒന്നു പരീക്ഷിച്ചു. ഒരു ദിവസം കൊണ്ട് മതിയാക്കി. ഞാന്‍ നട്ടു വളര്‍ത്തുന്ന വെറ്റക്കൊടിയിലെ വെറ്റില നാട്ടില്‍ പോകുമ്പോള്‍ കുഞ്ഞമ്മയ്ക്ക് കൊണ്ടു കൊടുക്കാറും ഉണ്ട്.
    നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍

    ReplyDelete
  31. ഈ മുറുക്കല്‍ പുരാണം കലക്കി...ഞാന്‍ പഠിച്ച കോളേജിലും മുറുക്കലും അതിന്റെ അപ്പന്‍ ആയ കഞ്ചാവ് ബീടിവരെ വലിക്കുന്ന പിള്ളാര്‌ ഉണ്ടായിരുന്നു...എന്റെ റൂം മേറ്റ്‌ കഞ്ചാവ് അടിച്ചിട്ട് എനിക്കിപ്പം അമ്മയെ കാണണം എന്ന് പറഞ്ഞു കരഞ്ഞത് ഓര്മ വന്നു..നല്ല പോസ്റ്റിന് അഭിനന്ദനങ്ങള്‍

    ReplyDelete
  32. മുരുക്കുന്നവരെയും വലിക്കുന്നവരെയും കുടിക്കുന്നവരെയുമൊക്കെ വെറുപ്പാണ്...അത് പോട്ടെ...

    മോനെ...
    ഇങ്ങനെ മുറുക്കരുത്...................plssssssssss

    ReplyDelete
  33. പിന്നെ വെറ്റില മുറുക്കുന്നവര്‍ക്ക് ഒരു അറിയിപ്പ്... വെറ്റില ഒൌഷധ ഗുണമുള്ള ഒരു സസ്യപത്രമാണ്...എന്നാല്‍ ഇതില്‍ അഞ്ച് അമ്പുകള്‍ അടങ്ങിയിരിക്കുന്നു.1.കാമ്പ്, 2,നാമ്പ്, 3.തുമ്പ്, 4ഞരമ്പ്, 5,പാമ്പ്...ഇതില്‍ പാമ്പ് എന്നു അറിയപ്പെടുന്ന ‘സംഭവം’ അടങ്ങിയിരിക്കുന്നത് വെറ്റിലയുടെ അടിഭാഗത്താണു.അതിന്റെ വീര്യം കെടുത്താനാണു ചുണ്ണാമ്പ്’ (നൂറു) തേക്കുന്നത്...ഇങ്ങനെ ഒരു അവലോകനാഭിപ്രായം ഞാൻ 'ഇരിപ്പിടം' ബ്ലോഗിലിട്ടിരുന്നൂ...പിന്നെ അടക്ക് കണ്ടിച്ച് ഒന്ന് ഊതിയതിനു ശേഷം വായിലേക്കിടുക...പുകയില ഉപയോഗിക്കാ തിരിക്കുക.... പ്ലീസ്..........

    ReplyDelete
  34. പ്രിയപ്പെട്ട അരുണ്‍,
    നര്‍മത്തില്‍ ചാലിച്ച് എഴുതിയ അനുഭവ വിവരണം ഇഷ്ടമായി. എന്തിനാ പുകയില കൂട്ടി മുറുക്കുന്നത്? വിവാഹസദ്യ കഴിഞ്ഞാല്‍ എല്ലാവരും ഒന്ന് മുറുക്കും.അത് ഒരു ചടങ്ങാണ്.
    സ്ഥിരം മുറുക്കുന്നത് നല്ലതല്ല കേട്ടോ.
    സസ്നേഹം,
    അനു

    ReplyDelete