Saturday, January 7, 2012

അയ്യോ....എന്നെ തല്ലി കൊല്ലുന്നേ......

                               കുട്ടികാലത്ത് നമ്മള്‍ ഗൃഹാത്വരത്തോടു കൂടി  ഓര്‍മിക്കുന്ന പല അനുഭവങ്ങളുമുണ്ടാകും. അതില്‍ വീട്ടില്‍ നിന്ന് തല്ലു കൊള്ളുന്ന ഓര്‍മ്മകള്‍ മിക്കവാറും എല്ലാവരിലും സജീവമായിരിക്കും. (ചിലര്‍ക്ക് ഈ ഓര്‍മ ഉണ്ടാവില്ലട്ടോ....ഭാഗ്യവാന്മാര്‍ ).

                             എന്നാണ് എനിക്ക് വീട്ടില്‍ നിന്ന് ലാസ്റ്റ്‌ തല്ലു കിട്ടിയത്? ആഹ്.......നാലാം ക്ലാസില്‍ വച്ച്. പിന്നെ എനിക്ക് ഇതുവരെ ഒരു തല്ലും കിട്ടിയിട്ടില്ല. എങ്ങനെയാണു ആ കലാപപരിപടി ഞാന്‍ നിര്‍ത്തിച്ചത്?

                                          *************************

                            വൈത്തിരി. അതാണ് എന്‍റെ നാട്. ടൌണില്‍ തന്നെ, നാഷണല്‍ ഹൈവേ-യ്ക്കു സമീപം ആണ് എന്‍റെ വീട്. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും മറ്റും ആയതുകൊണ്ട് അപ്പച്ചന്‍ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന ഒരു വ്യക്തിയായിരുന്നു.(മറന്നു പോയി.....പുള്ളി അത്യാവശ്യം മുന്‍കോപിയും ആണ്.)`

                          കുരുത്തകേട്‌ കാണിച്ചാല്‍ എന്നെ തല്ലാനുള്ള വടി വീട്ടിനുള്ളില്‍ കഴുക്കോലിന്‍റെ   ഇടയ്ക്ക് എടുത്തു വച്ചിട്ടുണ്ടായിരിക്കും. ആവശ്യം വരുമ്പോള്‍ പെട്ടെന്ന് എടുത്തു പ്രയോഗിക്കാമല്ലോ.....
അന്ന് ഒരു മോശം ദിവസമായിരുന്നു(എനിയ്ക്കല്ല, അപ്പച്ചന്....)എന്തോ ഒരു ചെറിയ തെറ്റിന് അപ്പച്ചന്‍ വടിയെടുത്തു. സാധാരണ അപ്പച്ചന്‍ വടിയെടുത്താല്‍ ഞാന്‍ ഒരു മജീഷ്യനാകും. അതായത് നിന്ന നില്പില്‍ ഞാന്‍ അപ്രത്യക്ഷനാകും.(സിനിമേലോക്കെ കണ്ടിട്ടില്ലേ? അതുപോലെ...)പിന്നെ അനിസ്പ്രേയുടെ പരസ്യം പോലെയാകും കാര്യങ്ങള്‍,പൊടി പോലുമില്ല കാണാന്‍.....

                          പക്ഷെ അന്ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.ഓടാന്‍ നോക്കിയ എന്‍റെ കോളറിനു പിടി വീണു.പരമാവധി ശക്തിയെടുത്തു കുതറി നോക്കി. നോ രക്ഷ. പെട്ടെന്ന് മനസ്സിലൊരു ലഡ്ഡു പൊട്ടി. ഉടനെ
 ഞാന്‍ ഉറക്കെ....വളരെ ഉറക്കെ വിളിച്ചു കൂവി.

"അയ്യോ.....നാട്ടുകാരെ.....ഓടിവരണേ....എന്നെ...തല്ലി....കൊല്ലുന്നേ...."


                      പെട്ടെന്നുള്ള എന്‍റെ ഈ ആക്രമണം അപ്പച്ചനെ വല്ലാതെ അമ്പരപ്പിച്ചു. കൈ വിറച്ച് വടി താഴെ വീണു.ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അടുകളയില്‍ നിന്ന് അമ്മച്ചി ഓടി വന്നു. അനിയനും കാര്യമറിയാതെ കരച്ചില്‍ തുടങ്ങി.  ആകെകൂടി ഒരു ബോംബു വീണ പ്രതീതി. അപ്പച്ചന്‍ ഇപ്പോഴും ഒരക്ഷരം മിണ്ടാന്‍ പറ്റാതെ പ്രതിമയെ പോലെ നില്‍ക്കുകയാണ്.(ആകെ ഉണ്ടായിരുന്ന ജോലി പോയപ്പോള്‍ പോലും ഇങ്ങനെ നിന്നിട്ടില്ല.)   അടുത്തുള്ള കടകളില്‍ ഉള്ള ആള്‍ക്കാരെല്ലാം മുറ്റത്തേക്ക് ഓടി വന്നു. മുന്‍വശത്തെ ജനലില്‍ കൂടി അവരെല്ലാം തിടുക്കപ്പെട്ടു വീടിന്‍റെ ഉള്‍വശം നിരീക്ഷികുകയാണ്. അവരും ലേശം പേടിച്ചിട്ടുണ്ട്. അപ്പച്ചന്‍റെ  മുഖത്ത് നിര്‍വികാരത പോയി ചമ്മല്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു.പുറത്തു കൂടിനില്‍ക്കുന്ന  ആളുകളുടെ അടക്കം പറച്ചില്‍ ഞങ്ങള്‍ക്ക് കേള്‍ക്കാം. ചമ്മല്‍ കാരണം ഉമ്മറത്തേക്ക് വരാന്‍ പോലും അപ്പച്ചന് പറ്റുന്നില്ല. നടുറോട്ടില്‍ വച്ച് ഉടുമുണ്ട് അഴിഞ്ഞു വീണാല്‍ പോലും ഇത്രയും ചമ്മല്‍ ഉണ്ടാകാന്‍ വഴിയില്ല.
                                          

                          നാട്ടുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മച്ചി പതുക്കെ അടുകളയിലേക്ക് വലിഞ്ഞു. ചമ്മലിന്‍റെ പുറത്തു കൂടി ഒരു ചിരി വാരി തേച്ചു അപ്പച്ചന്‍ ഉമ്മറത്തേക്ക് വന്നു. പെട്ടെന്ന് മുറ്റത്ത്‌ ഒരു വലിയ നിശബ്ദത വ്യാപിച്ചു.  അപ്പച്ചന്‍റെ  മുഖം കണ്ട പാടെ തൊട്ടടുത്തെ കടയിലെ ചേട്ടന്‍ ചോദിച്ചു:

"എന്താ ആല്‍ബിചേട്ടാ? എന്ത് പറ്റി?"
അപ്പച്ചന്‍:"ഏയ്....ഒന്നൂല."(എന്നെ നോക്കികൊണ്ട് തുടര്‍ന്നു)"  ഇവനെ ഒന്ന് തല്ലാന്‍ നോക്കിയതാ...."
ചേട്ടന്‍:"ആഹ്...അതാണോ? ഞാന്‍ വിചാരിച്ചു..."
വാക്യം മുഴുമിക്കാതെ അയാള്‍ പുറത്തേക്കു ഇറങ്ങി. ഇതില്‍ വിശ്വാസം വരാത്ത ചിലര്‍ വീണ്ടും മുറ്റത്ത്‌ കുറച്ചു സമയം കൂടി ചുറ്റി  പറ്റി നില്‍ക്കുന്നുണ്ടായിരുന്നു. അപ്പച്ചന്‍റെ  ചമ്മല്‍ മാറാന്‍ പിന്നെയും കുറെ സമയമെടുത്തു‌. എന്തായാലും ആ സംഭവത്തിന്‌ ശേഷം അപ്പച്ചന്‍ എന്നെയോ അനിയനെയോ ഒരിക്കല്‍പോലും തല്ലിയിട്ടില്ല.

പിന്‍കുറിപ്പ്‌:      പ്രിയപ്പെട്ട കൂട്ടുകാരെ,
                     നിങ്ങള്‍ക്ക്  വീട്ടില്‍ നിന്ന് അവസാനത്തെ തല്ലു എപ്പോഴാണ് കിട്ടിയത്? നിങ്ങള്‍ക്കും ഇങ്ങനത്തെ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടോ?
എനിയ്ക്കു  അതറിയാന്‍ വളരെ അധികം ആഗ്രഹമുണ്ട്.കൂട്ടുകാര്‍ എല്ലാവരും ആ അനുഭവങ്ങള്‍ താഴെ എഴുതണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

24 comments:

 1. മിക്കവാറും എല്ലാവരുടെയും ബാല്യങ്ങളില്‍ സംഭവിക്കുന്നത്. ചിലര്‍ക്ക് അത് നോവുന്ന ഒരോര്‍മ്മയാകാം, ചിലര്‍ക്ക് ഇതു പോലെ രസകരമായും..! ശ്രമിച്ചാല്‍ ഇനിയും രസകരമായി അവതരിപ്പിക്കാന്‍ കൂട്ടുകാരനു കഴിയും. എവ്ടുന്നേലും അടുത്ത തല്ല് കിട്ടുമ്പോള്‍ ശ്രമിക്കുമല്ലോ അല്ലേ..?
  കൂട്ടുകാരന്റെ അഭ്യര്‍ദ്ധന മാനിച്ച് ഒരു “അടി” യുടെ ഓര്‍മ്മ വായിക്കാന്‍ തരാം ദാ..ഇവിടെ നോക്കൂ.

  ആശംസകളോടെ...പുലരി

  ReplyDelete
 2. അടി കിട്ടിയതൊന്നും രസമുള്ള ഓർമ്മയായിരുന്നില്ല. എല്ലാവരുടേയും വാശി തീർക്കാനും അവർക്ക് ജയിയ്ക്കാനുമൊക്കെയാണ് പലപ്പോഴും അടി തന്നിട്ടുള്ളത്. അതുകൊണ്ട് ഇങ്ങനെ ഒരു ഓർമ്മക്കുറിപ്പ് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല.

  ഈ കുറിപ്പ് വലിയ ഇഷ്ടമായി. അഭിനന്ദനങ്ങൾ. ഇനിയും എഴുതു

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. What an idea sir jeeee!!

  Daa ithu ninakku annu paranju thannu koodayirunno angineyayirunnenkil, akkalathu ente appachanu enne thalli kai menakkeduthunnathu kure naalukalkku munpe nirthamayirunnee athaa... Enthayalum kollam, bhavi thalamuraykku ee post oru muthalkkoottaakumenna karyam theerchayaanu. Ithupolathe veerasahasa kruthyangal iniyum undenkil ponnotteee... :)

  ReplyDelete
 5. വീട്ടില്‍ നിന്നുള്ള അടിയുടെ ഓര്‍മ്മ വലുതായി ഇല്ല. പക്ഷെ സ്കൂളില്‍ നിന്ന് അപൂര്‍വ്വമായി കിട്ടിയിട്ടുണ്ട്.
  കണ്ണു നനയിക്കുന്ന അടികള്‍ കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്. (അത്തരത്തിലൊന്ന് പ്രഭന്‍ ക്യഷ്ണന്റെ പുലരിയില്‍ നിന്നാണ്)
  ഇതിപ്പോ അരുണ്‍ ബോബനും മോളിയുടെയും കൂട്ടല്ലേ അപ്പച്ചനേ പറ്റിച്ചത്.
  ഇങ്ങനെയുള്ള ഓര്‍മ്മകള്‍ നല്ലതാണ്. അഭിനന്ദനങ്ങള്‍...

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ഇന്നത്തെ കുട്ടികളോട് അടി കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാല്‍ ങ്ങ്ഹേ അടിയൊ? കുട്ടികളെ അടിക്കുകയോ? എന്നാവും പ്രതികരണം. അത് 'ചയില്‍ട് അബ്യൂസ്' ആവും അപ്പനും അമ്മയും ജയിലില്‍ പോവും. പണ്ട് തല്ല് കിട്ടാത്ത കുട്ടികളുമില്ല, എന്തിനാ തല്ലിയത് എന്ന് ഒട്ട് ചോദിക്കുകയുമില്ല... എനിക്കും തല്ല് കിട്ടിയിട്ടുണ്ട് പക്ഷെ അതിന് ഉറക്കെ കരയാന്‍ പാടില്ല.ഓടി ഒളിക്കുന്നതിനേ പറ്റി ആലോചിക്കുകകൂടി വേണ്ട.
  അരുണ് ഈ കുറിപ്പ് നന്നായി... "അയ്യോ...നാട്ടുകാരെ...ഓടിവരണേ...എന്നെ...തല്ലി....കൊല്ലുന്നേ..."

  ReplyDelete
 8. എനിക്കു ഇതുവരെ വീട്ടില്‍ നിന്നും തല്ല് കിട്ടിയിട്ടില്ല. അതിന്റെ കുറവ് കാണാനുണ്ട് എന്നു കൂട്ടുകാര്‍ പറയാറുമുണ്ട്. നന്നായി എഴുതി. തുടരുക. ആശംസകള്‍.

  ReplyDelete
 9. അവസാനം കൊടുത്ത തല്ലിന്റെ കാര്യമാണേൽ പറയാം.

  ReplyDelete
 10. നല്ല ഐഡിയ നമ്മള്‍ നേര്‍ത്തേ പരിചയപ്പെടേണ്ടതായിരുന്നു

  ReplyDelete
 11. പിള്ളേരെ മുഴുവന്‍ നാശാക്കിക്കോ .. :)

  ReplyDelete
 12. ചെറുപ്പത്തില്‍ ഞങ്ങളും ഇതൊക്കെ പരീക്ഷിച്ചിട്ടുണ്. ഇന്നാണെങ്കില്‍ പിള്ളാര്‌ 1098-ല്‍ വിളിക്കും .

  ReplyDelete
 13. അരുണ്‍ മുറുക്കിയതിനു പിന്നെ തല്ലു
  കിട്ടിയിട്ടില്ലേ?

  കൊള്ളാം തല്ലു ഓര്‍മ്മകള്‍..
  മാണിക്യവും yemceepi
  യും പറഞ്ഞ പോലെ ഇപ്പൊ പിള്ളരെ തല്ലിയാല്‍
  വിവരം അറിയും..!!!

  ReplyDelete
 14. ഇങ്ങനെ തന്നെ ചെയ്യണം ..:)

  ReplyDelete
 15. ഓര്‍മ്മകള്‍ എത്ര സുന്ദരം

  ReplyDelete
 16. കൊള്ളാം നല്ല ഓര്‍മ്മകള്‍ അതങ്ങിനെ തന്നെ കിടക്കും ..നിക്ക് തല്ലുകിട്ടിയിട്ടുള്ള ഓര്‍മ്മയില്ല കാരണം എനിക്കും കൂടെ ഉള്ളത് മുതലും പലിശയും ചേര്‍ത്ത് ന്റെ ആങ്ങളമാര്‍ക്കാനു കിട്ടാറു പതിവ് ..അവര്‍ ആ ദേഷ്യം എന്നോട് തീര്‍ക്കുന്നത് ന്റെ ചെടികള്‍ നശിപ്പിക്കും ,ചെടിച്ചട്ടികള്‍ പൊട്ടിക്കും പിന്നെ പറയുകയും വേണ്ടാ ഇവിടെ എഴുതിയാല്‍ പോലും തീരൂല്ല ..അരുണ്‍ പറയും എന്റെ പോസ്ടിനെകാളും വലുതാണല്ലോന്നു ..അതുകൊണ്ട് ഞാന്‍ നിര്ത്തിട്ടോ !!

  ReplyDelete
 17. അടി കിട്ടിയിട്ടുള്ളതിനെക്കാള്‍ ചേട്ടന് ഞാന്‍ അടി വാങ്ങി കൊടുത്തിട്ടുള്ള ഓര്‍മ്മകള്‍ ആണ് അധികവും....നനായി പറഞ്ഞിരിയ്ക്കുന്നു ഒരു ചെറിയ സംഭവം

  ReplyDelete
 18. എന്റെ ഈ ചെറിയ അനുഭവം വായിച്ചു അഭിപ്രായം എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

  ReplyDelete
 19. കുട്ടിക്കാലത്ത് ഞാൻ വാങ്ങിക്കൂട്ടിയ തല്ലിന് കണക്കില്ല. അഛന് തല്ലുന്നതിൽ പോലും വ്യക്തമായ പ്ലാനിംഗ് ഉള്ളത് കൊണ്ട് എനിക്ക് രക്ഷപ്പെടാൻ സാധിച്ചിരുന്നില്ല....ഒരിക്കലും.....:)

  ReplyDelete
 20. ഒരുപാട് ഒരുപാട് നനായി....

  ReplyDelete
 21. മക്കള്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം... ഇങ്ങനെ ഒക്കെ അല്ലെ അപ്പനേം അമ്മേം പറയിപ്പിക്കാന്‍ പറ്റൂ.... നല്ല മ്വാന്‍... ;)
  സംഭവം എഞ്ചിനീയറിംഗ് കഴിഞ്ഞു എന്നൊക്കെ പറയാമെങ്കിലും ഇടയ്ക്കിടെ അമ്മേടെ കയ്യീന്ന് ഇപ്പഴും കിട്ടാറുണ്ട്.... അവസാനത്തേത്‌ ആയിട്ടില്ല... അവസാനത്തെ അടി കിട്ടുമ്പോ അനുഭവം പറയാട്ടോ ;)

  ReplyDelete