Sunday, October 16, 2011

കഥ തുടരും.....

                                  നമ്മുടെ ജീവിതത്തിലെ എന്തു കാര്യവും തുറന്നു പറയാവുന്ന, ഏതു സിനിമയ്ക്കും ഒരുമിച്ചു പോകാന്‍ തയ്യാറുള്ള, നമ്മള്‍ അങ്ങോട്ട്‌ ഫോണ്‍  ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ ഇങ്ങോട്ട് ഫോണ്‍ ചെയ്യുന്ന ഒരു സുഹൃത്ത്‌ നിങ്ങള്‍കുണ്ടോ?
                   
                                   നിങ്ങളുടെ ഉത്തരം യെസ്  ആയാലും നോ ആയാലും , എനിക്ക് അങ്ങനെ ഒരു സുഹൃത്ത്‌ ഉണ്ട്: ബിവിന്‍...   വെറും ഒരു സുഹൃത്തല്ല, ബാല്യകാലസുഹൃത്ത്. നീണ്ട പതിനഞ്ചു വര്‍ഷങ്ങളുടെ സുഹൃത്ബന്ധം. ഞാന്‍ ആദ്യമായ് ക്ലാസ്സ്‌  കട്ട്‌  ചെയ്തു സിനിമയ്ക്ക്  പോയതും, നീന്തല്‍ പഠിക്കാന്‍ ശ്രമിച്ചതും( പക്ഷെ അതൊരു പരാജയപ്പെട്ട സംരംഭമായിരുന്നു. എനിക്ക് ഇന്നും നീന്തലറിയില്ല), സംസാരിച്ചു കൊണ്ട് ഒരുപാടു  ദൂരം നടക്കുന്നതിന്‍റെ  സുഖം അറിഞ്ഞതും എന്‍റെ ഈ
സുഹൃത്തിലൂടെയാണ്.
                                ജീവിതത്തിന്‍റെ  കൈവഴികളില്‍ ഞങ്ങള്‍ പലപ്പോഴും മനപൂര്‍വം വഴി പിരിഞ്ഞെങ്കിലും വിധി ഞങ്ങളെ വീണ്ടും കൂട്ടിമുട്ടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വീണ്ടും ഒരുമിച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ ഒരുമിച്ചു എത്തിപ്പെട്ടത് ഒരു പെരുവഴിയിലാണ്. ജീവിതം ഒരു പേപ്പട്ടിയെപോലെ ഞങ്ങളെ തുറിച്ചു നോക്കുമ്പോള്‍, വിധി   ഒരുക്കിവച്ചിരിക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റിന് വേണ്ടി ഞങ്ങള്‍  ജിജ്ഞാസയോടെ കാത്തിരിക്കുന്നു.
കഥ ഇവിടെ അവസാനിക്കുന്നില്ല......തുടരും......

4 comments:

  1. Thudaratte... But thudaranaayittu nirthaan mathramulla oru vazhithirivu aayirunno ithennu oru cheriya smshayamundu. Mattellaam ok :)

    ReplyDelete
  2. ജീവിതം ഒരു പേപ്പട്ടിയെപോലെ ഞങ്ങളെ തുറിച്ചു നോക്കുമ്പോള്‍, വിധി ഒരുക്കിവച്ചിരിക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റിന് വേണ്ടി ഞങ്ങള്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നു.

    ഇനി താങ്കളും ഗള്‍ഫില്‍ എത്തിയോ ??

    ReplyDelete
  3. അങ്ങനൊരു സുഹൃത്തിനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്... അങ്ങനെ ഒരു സുഹൃത്ത്‌ ആവാന്‍ പറ്റിയെങ്കില്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്... രണ്ടും നടന്നിട്ടില്ല.... :(

    ReplyDelete