പോളിടെക്നിക്കിലെ പഠനം കഴിഞ്ഞു lateral entry test ജയിച്ച് എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന കാലം.. ഞങ്ങള്‍ Lateral പിള്ളാര്‍ക്ക് സെക്കന്‍റ് ഇയറിലോട്ടു നേരിട്ട് കേറാം. ചെന്ന ദിവസം തന്നെ എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു. രാകേഷ് ഫ്രം പരപ്പനങ്ങാടി. എന്നെക്കാള്‍ മെലിഞ്ഞ് ..എന്നെക്കാള്‍ പൊക്കം കുറഞ്ഞ് (ഗ്ലാമര്‍ മാത്രം എന്നെക്കാള്‍ കൂടുതലുണ്ട്.) ഉള്ള ഒരു പയ്യന്‍. ഷര്‍ട്ട് ഊരിയാല്‍ എല്ല് എണ്ണിയെടുക്കാം. ആകെക്കൂടി ഒരു 40 കിലോ ഭാരവും കാണും.
അവനോടു കുറച്ചു സംസാരിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി...എന്നെപോലെ അവനും റാഗ്ഗിങ്ങിനെ ഭയപെടുന്നുണ്ട്.(ചിരിയ്ക്കൊന്നും വേണ്ട...റാഗ്ഗിംഗ് എന്ന് പറയുന്ന സാധനം ഞങ്ങടെ അളിയനുമോന്നുമല്ലല്ലോ..). റാഗ്ഗിംഗ് ഞങ്ങള്‍ക്കു രണ്ടു വിധത്തില്‍ കിട്ടാന്‍ സാധ്യതയുണ്ട്. 1)സീനിയേര്‍സിന്റെ കൈയ്യില്‍ നിന്നും. 2)സ്വന്തം ക്ലാസ്സിലെ പിള്ളാരുടെ അടുത്ത് നിന്നും.( കാരണം ഞങ്ങള്‍ Freshers-ഉം അവര്‍ Second Year-ഉം ആണല്ലോ..).
എന്തായാലും മോന്‍സിയെ കണ്ടതോട് കൂടി ഞങ്ങളെ റാഗ് ചെയ്യാനുള്ള പരിപാടി ക്ലാസ്സിലെ പിള്ളേര്‍ ഉപേക്ഷിച്ചു. ( ഹാവൂ.... ഇനി സീനിയേഴ്സിനെ മാത്രം പേടിച്ചാല്‍ മതീലോ..).മോന്‍സിയുടെ വീട് കോളേജിന്റെ അടുത്തായതുകൊണ്ട് ആ രീതിയിലും ഒരു മുന്‍തൂക്കം അവനു കിട്ടിയിരുന്നു.
അങ്ങനെ സിനിമയില്‍ നായകന്റെ എര്‍ത്ത് ആയി സുരാജും സലിം കുമാറും നടക്കുന്ന മാതിരി ഞങ്ങള്‍ ഇവന്റെ Full Time Assistant-മാരായി അങ്ങ് കൂടി. അവനു ബഹുമാനവും സ്നേഹവും വാരിക്കോരി കൊടുത്തു... അവനാനെങ്കില്‍ ഞങ്ങളുടെ സ്നേഹത്തിന്റെ മുമ്പില്‍ മൂക്ക് കുത്തി വീഴുകയും ചെയ്തു.
അങ്ങനെ ഒരു ദിവസം....കോളേജിലേക്കുള്ള വഴിയില്‍ വച്ച് ഒരു സീനിയര്‍ ഞങ്ങളെ പരിചയപ്പെട്ടു. അതായതു ഞങ്ങളുടെ പേരും വീടും മറ്റും അന്വേഷിച്ചറിഞ്ഞു.
അപ്പോള്‍ മോന്‍സി സീനിയറിനോട് ചോദിച്ചു:
“ചേട്ടന്റെ പേരെന്നെതാ ?”
ഇത് അയാള്‍ക്ക് ഒട്ടും ഇഷ്ടപെട്ടില്ല. (പൊതുവേ റാഗ്ഗ് ചെയ്യാന്‍ വരുന്നവന്‍ മിക്കവാറും ഒരു പേടിത്തൊണ്ടന്‍ ആയിരിക്കും. കോളജിലെ തങ്ങളുടെ മഹനീയ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന് പേടിച്ചാണ് ഇവര്‍ ജൂനിയേഴ്സിനെ റാഗ്ഗ് ചെയ്തു തങ്ങളുടെ കീഴിലാക്കുന്നത്....ജൂനിയേഴ്സ് പേര് ചോദിച്ചാല്‍ ഉടനെ ഇവന്മാരുടെ ചങ്ക് പെടയ്കും. complaint കൊടുത്താല്‍ പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് അറിയാം...)
സീനിയര്‍ ഉടനെ ചൂടായി.
“ഒരു സീനിയറിന്റെ പേര് ചോദിക്കാന്‍ മാത്രം ആയോടാ...നീ ?”
ഉടനെ മോന്‍സി ശാന്തനായി, സീനിയറിന്റെ തോളില്‍ കൈ വച്ച് തിരിച്ചു ചോദിച്ചു.
“ പേര് ചോദിക്കാന്‍......അത്രമാത്രം...ആകണോ.....ഭായ്...?”
അതോടെ ആ സീനിയര്‍ ചമ്മി സ്ഥലം വിട്ടു. അതില്‍പിന്നെ സീനിയേഴ്സിന്റെ ശല്ല്യം ഏതാണ്ട് അവസാനിച്ചു.
സീനിയേഴ്സ് ഇത് വളരെ രഹസ്യമാക്കി വച്ചെങ്കിലും എന്റെയും രാകേഷിന്റെയും അശ്രാന്ത ശ്രമഫലമായി ഈ വാര്‍ത്ത കോളേജ് മൊത്തം പാട്ടായി. junction -ലെ ചായകടയിലെ ചേച്ചി വരെ അറിഞ്ഞു ഈ ന്യൂസ്. അതോടെ മോന്‍സിയുടെ റേറ്റിംഗ് റോക്കറ്റ് വിട്ട പോലെയായി.
ഇവന്റെ earth ആയി നടക്കുന്നത് കൊണ്ട് ഞങ്ങള്‍ക്കും കിട്ടി കുറച്ചു ബഹുമാനം. കൂടുതല്‍ ബഹുമാനം കിട്ടാന്‍ ഞാനും രാകേഷും ചില്ലറ പൊടികൈകളൊക്കെ പ്രയോഗിച്ചു തുടങ്ങി. അവനെ പറ്റി നിറം പിടിപ്പിച്ച സാങ്കല്പിക കഥകള്‍ ഞങ്ങള്‍ ദിവസവും അടിച്ചിറക്കി.
FOR EXAMPLE:
a)പോളിയില്‍ പഠിക്കുമ്പോള്‍ മോന്‍സി പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്നു.
b)മാഷുമാരെ ക്ലാസ്സില്‍ വച്ച് കയ്യേറ്റം ചെയ്തിട്ടുണ്ട്.
c)സമരത്തിനിടയ്കു മൂന്നു പോലീസുകാരെ തല്ലിയിട്ടുണ്ട്.
d)ഒരു അടിപിടി കേസ് ഇപ്പോഴും കോടതിയിലാണ്. കഴിഞ്ഞ ആഴ്ച കേസ് വിളിച്ചപ്പോള്‍ കോടതിയിലേക്ക് ഞാനും രാകേഷും അവന്റെ കൂടെ പോയിട്ടുണ്ടായിരുന്നു.
e)കൂട്ടുക്കാര്‍ക്ക് വേണ്ടി അവന്‍ എന്തും ചെയ്യും. കൂട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അവനു ജീവനാണ്.(കൂട്ടുകാര്‍ ആരാണെന്നു വായനക്കാര്‍ക്ക് അറിയാമല്ലോ..)
ഇത് കൂടാതെ....ഞങ്ങള്‍ മോന്‍സിയ്കു കൊടുക്കുന്ന ബഹുമാനവും ആദരവും വീണ്ടും കൂട്ടി....പിന്നെയും കൂട്ടി. ഈ സ്നേഹകൂടുതല്‍ കൊണ്ട് അവനു ശ്വാസം മുട്ടലിന്റെ അസുഖം വരെ വന്നു. ( ഈ കാരണം കൊണ്ടാക്കെ ആവാം, btech കഴിഞ്ഞിട്ടും അവന്റെ best friends ഞങ്ങളാണ് ട്ടോ...)
അവനു വയനാട്ടുകാരെ പറ്റിയും (എന്റെ നാട് ) കോഴിക്കോട്ടുകാരെ പറ്റിയും(രാകേഷിന്റെ നാട് ) ഉള്ള അഭിപ്രായം സ്വര്‍ണവില പോലെ കുതിച്ചുയര്‍ന്നു.
ഇതിനിടയ്ക് മോന്‍സിക്ക് ഇച്ചിരി അഹങ്കാരവും ജാഡയും വന്നു തുടങ്ങി.(സ്വാഭാവികം....ഞാന്‍ ആയിരുന്നെങ്കില്‍ അടിപിടിയും തുടങ്ങിയേനെ...) ക്ലാസ്സിലെ പിള്ളേര്‍ കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ മോന്‍സിയ്കു കുറച്ചു തലക്കനവും വന്നു. ക്ലാസ്സിലെ പിള്ളേരെ എല്ലാ കാര്യത്തിനും ഉപദേശിക്കുക എന്ന ദൌത്യവും അവന്‍ ഏറ്റെടുത്തു. (ക്ലാസ്സിലെ പിള്ളേര്‍ ഇവന് കൊടുക്കുന്ന അമിത സ്നേഹത്തിന് പിന്നില്‍ ഞങ്ങള്‍ അടിച്ചിറക്കിയ കഥകള്‍ ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഇതുവരെ അവന്‍ അറിഞ്ഞിട്ടില്ല. ഈ post വായിച്ചാല്‍ മാത്രമേ അവനിത് അറിയൂ.) ക്ലാസ്സിലെ ചില വില്ലന്മാര്‍ക്ക് ഒരു പണി കൊടുക്കാന്‍ കാത്തിരുന്ന ഞങ്ങള്‍ക്കിത് പൂച്ചയ്ക് മത്തിത്തല കിട്ടിയപോലെ ആയി. അതുകൊണ്ട് ഞങ്ങള്‍ ഈ ഉപദേശം കൊടുക്കുന്ന process നെ maximum encourage ചെയ്തു.
അങ്ങനെ പതിവ് പോലെ ഉച്ചയ്ക്ക് ക്ലാസും കട്ട് ചെയ്തു റൂമില്‍ ഇരിക്കുന്ന സമയം. മോന്‍സി കട്ടിലില്‍ ചാരി കിടക്കുന്നു. ഞാന്‍ മോന്‍സിയുടെ മടിയില്‍ തല ചായ്ച്ചു എന്തോ പുസ്തകം (തെറ്റിധരിക്കണ്ട...പാഠപുസ്തകമല്ല..) വായിച്ചു കൊണ്ടിരിക്കുന്നു. ( പറയാന്‍ മറന്നു പോയി, തലക്കനത്തിന്റെ കൂടെ മോന്‍സിയ്കു വേറൊരു ദുശ്ശീലം കൂടി കിട്ടി. ഞങ്ങളെ ഉപദ്രവിക്കുക എന്നത് അവന്റെ ഒരു ഹോബിയായി മാറി. അവന്‍ പതുക്കെ ഇടിച്ചാലും, അവനു ഒടുക്കത്തെ ശക്തിയുള്ളത് കൊണ്ട്, ഞങ്ങള്‍ക്ക് നന്നായി വേദനിക്കും. തിരിച്ചു കൊടുത്താല്‍ അതിലും വലുത് വാങ്ങേണ്ടിവരും. അവസാനം കണക്ക് നോക്കിയാല്‍ ഞങ്ങള്‍ക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാവുക..) അവന്‍ എന്നെ എന്തോ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.. പക്ഷെ ഞാനത് കേട്ടില്ല. ഉടനെ അവന്‍ എന്റെ വയറ്റത്തു ഒരിടി..എന്റെ കണ്ണ് തള്ളിപോയി..ഉച്ചയ്ക്ക് കഴിച്ച ചോറും മീന്‍ പൊരിച്ചതും പുറത്തേക്കു വന്നേനെ. ഭാഗ്യത്തിന് അത് സംഭവിച്ചില്ല. എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാന്‍ ചാടി എഴുന്നേറ്റു. ദേഷ്യം വന്നെങ്കിലും പരിസരബോധം പോകാത്തതുകൊണ്ട് ഞാനവനെ ഇടിച്ചില്ല. പകരം പറഞ്ഞു.
“എടാ എനിക്ക് നിന്നെ തല്ലണം. അതിനു നീ സമ്മതിച്ചേ പറ്റൂ...”
(അനുവാദം വാങ്ങാതെ തല്ലിയാല്‍ പിന്നെ അവന്‍ തരുന്നത് ഞാന്‍ നിന്ന് വാങ്ങേണ്ടിവരും.)
എന്റെ വിചിത്രമായ ആവശ്യം കേട്ടു അവനൊന്നു ചിരിച്ചു. എന്റെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടായിരിക്കണം അവന്‍ ഇങ്ങനെയൊരു offer മുന്നോട്ടു വച്ചു..
“നീ തല്ലണ്ട. വേണമെങ്കില്‍ രാകേഷ് തല്ലിക്കോട്ടേ...”
ഇത് പറഞ്ഞു അവന്‍ നാക്ക് വായിലേക്കിട്ടത് മാത്രമേ അവനും എനിക്കും ഓര്‍മ്മയുള്ളൂ...
ഠേ ...മുഖമടച്ചു ഒരടി. രാകേഷ് എവിടെനിന്നോ രജനികാന്തിനെ പോലെ പറന്നു വന്നു ഒരടി....മോന്‍സിയുടെ മുഖത്തേക്ക്...ആദ്യത്തെ 2 second എനിയ്ക്കും 5 second മോന്‍സിയ്കും നടന്നത് എന്താണെന്നു പോലും മനസ്സിലായില്ല.ഓര്‍ക്കാപ്പുറത്തു കിട്ടിയ ആഘാതത്തില്‍ മോന്‍സിയുടെ കണ്ണ് കലങ്ങി കണ്ണീര്‍ പുറത്തേക്കു വന്നു. കരച്ചിലും സങ്കടവും ദേഷ്യവുമെല്ലാം നന്നായി അരച്ച് മുഖത്ത് തേച്ചമാതിരിയുണ്ട് അവനെ കണ്ടാല്‍....ഞാന്‍ നോക്കുമ്പോള്‍ രാകേഷ് മോന്‍സിയുടെ കാലില്‍ പിടിച്ചു കിടക്കുകയാണ്. ദയനീയ ഭാവത്തോടെ ഇടയ്ക് അവനെ നോക്കുന്നുമുണ്ട്. ഞാനാണെങ്കില്‍ പെട്ടെന്നുള്ള തരിപ്പില്‍ നിര്‍വികാരനായി പോയി.( പക്ഷെ ഞാന്‍ മാനസികമായി യഥാര്‍ത്ഥത്തില്‍ നിര്‍വികാരനായിരുന്നില്ല.....വയറു നിറച്ചു Grilled Chicken-ഉം നാനും കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു തരം ആത്മസംതൃപ്തി ആയിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.....)
ബോധം വീണ്ടു കിട്ടിയ മോന്‍സി രാകേഷിനോട് അലറി.
“എടാ.......( രണ്ടു നിമിഷത്തിനു ശേഷം )എടാ.. ആദ്യമായിട്ടാണ് ഒരാള്‍ എന്റെ മേല്‍ കൈ വക്കുന്നത്.. നീ എന്റെ കാലു പിടിച്ചത് കൊണ്ട് മാത്രം..... നിന്നെ ഞാന്‍....വെറുതെ വിടുകയാ....”
( ഇത് പറയുമ്പോഴും മോന്‍സി ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു..)
**************************
Ladies hostal ന്റെ മുമ്പില്‍ വച്ച് ഉടുമുണ്ട് അഴിഞ്ഞു വീണാല്‍ പോലും മോന്‍സിയ്ക്ക് ഇത്രയും നാണക്കേട് ഉണ്ടാകുമായിരുന്നില്ല. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരലും വച്ച് അന്തം വിട്ടു നോക്കി നിന്നു. ആ സംഭവത്തിന് ശേഷം മോന്‍സി ഞങ്ങളേയോ മറ്റുള്ളവരെയോ തമാശയ്ക്കു പോലും തല്ലിയിട്ടില്ല.
ആ സംഭവത്തിന് ശേഷം മോന്‍സിയുടെ സ്വഭാവം വളരെയധികം മാറിപോയി. അവന്‍ ഒരു ആട്ടിന്‍കുട്ടിയായി മാറി. പക്ഷെ വിധിയുടെ വിളയാട്ടം നോക്കണേ....രാകേഷിന്റെ സ്വഭാവവും ഒരുപാട് മാറി..അവന്റെ സ്വഭാവത്തില്‍ ലേശം ഗുണ്ടായിസം വന്നു....മേമ്പൊടിക്ക് കുറച്ചു മുന്‍കോപവും..ആ ഇച്ചിരി പോന്ന ശരീരം വച്ച് അവന്‍ സകലരോടും വഴക്ക് ഉണ്ടാക്കി. ഹോസ്റ്റലില്‍ അവനെ പേടിക്കാത്തതായ് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സീനിയെഴ്സിനു വരെ രാകേഷിനെ ഇച്ചിരി പേടിയായിരുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞപ്പോള്‍ എനിയ്ക്കും കിട്ടി മോന്തയ്ക്ക് ഒരടി....രാകേഷിന്റെ കൈയ്യില്‍ നിന്ന് .....അതോടെ ഞാനും "അവനെ പേടിക്കുന്നവരുടെ ലിസ്റ്റില്‍" കയറി.( ആ ലിസ്റ്റില്‍ ഞാനും മോന്‍സിയും മാത്രമല്ല.....പിന്നീടു ഒരുപാട് പേര്‍ കേറി ട്ടോ... ).
NOTE 2:
എന്റെയും രാകേഷിന്റെയും ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളാണ് മോന്‍സി. കൂട്ടുകാരോട് ഇത്രയും ആത്മാര്‍ഥത കാണിക്കുന്ന അധികം ആള്‍ക്കാര്‍ ഈ ലോകത്തില്‍ ഇല്ല. അവന്റെ അത്ര humour sense ഉം ആത്മാര്‍ഥതയും ഞാന്‍ വേറെ ആരിലും കണ്ടിട്ടുമില്ല. ഇപ്പോള്‍ കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്ത ചാനലില്‍ എന്‍ജിനീയറാണു കക്ഷി. അവന്‍ അന്ന് ഞങ്ങളോട് കാണിച്ച സ്നേഹം ഒരു കുറവുമില്ലാതെ ഇപ്പോഴും തരുന്നുണ്ട്.
അവനോടു കുറച്ചു സംസാരിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി...എന്നെപോലെ അവനും റാഗ്ഗിങ്ങിനെ ഭയപെടുന്നുണ്ട്.(ചിരിയ്ക്കൊന്നും വേണ്ട...റാഗ്ഗിംഗ് എന്ന് പറയുന്ന സാധനം ഞങ്ങടെ അളിയനുമോന്നുമല്ലല്ലോ..). റാഗ്ഗിംഗ് ഞങ്ങള്‍ക്കു രണ്ടു വിധത്തില്‍ കിട്ടാന്‍ സാധ്യതയുണ്ട്. 1)സീനിയേര്‍സിന്റെ കൈയ്യില്‍ നിന്നും. 2)സ്വന്തം ക്ലാസ്സിലെ പിള്ളാരുടെ അടുത്ത് നിന്നും.( കാരണം ഞങ്ങള്‍ Freshers-ഉം അവര്‍ Second Year-ഉം ആണല്ലോ..).
അങ്ങനെ ആ മഹത്തായ ഒന്നാം ദിവസം:
ക്ലാസ്സില്‍ ചെന്ന് കേറിയപ്പോള്‍ അവിടെ ആകെ രണ്ടു പേരെ എത്തിയിട്ടുള്ളൂ. ഒരു പയ്യനും അവന്റെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളും. ഒരു 100 കിലോ തൂക്കമെങ്കിലും വരും അയാള്‍ക്ക്. അങ്ങനെ ക്ലാസിലെ മറ്റു പിള്ളേര്‍ വന്നു ഞങ്ങളെ പരിചയപ്പെട്ടു കഴിഞ്ഞു അയാളുടെ അടുത്തേക്ക് ചെന്ന് അയാളെയും പരിചയപ്പെട്ടപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ (ഞങ്ങളും) അറിഞ്ഞത്. അയാളും ഒരു Lateral Entry Student ആണ്.....ഞങ്ങളേ പോലെ...ഞങ്ങളുടെ അതേ പ്രായം..പേര് മോന്‍സി. മുഖം കണ്ടാല്‍ പോക്കിരിയില്‍ പ്രകാശ് രാജിന്റെ കൂടെ നടക്കുന്ന ബോഡി ഗാർഡിൻ്റെ ലുക്ക്. (ശരിക്കും ആ ബോഡി ഗാര്‍ഡ് , മോന്‍സിയെ കണ്ടാല്‍ ചേട്ടാ എന്നേ വിളിക്കൂ...എനിക്ക് തന്നെ പലപ്പോഴും അവനെ ചേട്ടാ എന്ന് വിളിക്കാന്‍ തോന്നിയിട്ടുണ്ട്..) എന്തായാലും മോന്‍സിയെ കണ്ടതോട് കൂടി ഞങ്ങളെ റാഗ് ചെയ്യാനുള്ള പരിപാടി ക്ലാസ്സിലെ പിള്ളേര്‍ ഉപേക്ഷിച്ചു. ( ഹാവൂ.... ഇനി സീനിയേഴ്സിനെ മാത്രം പേടിച്ചാല്‍ മതീലോ..).മോന്‍സിയുടെ വീട് കോളേജിന്റെ അടുത്തായതുകൊണ്ട് ആ രീതിയിലും ഒരു മുന്‍തൂക്കം അവനു കിട്ടിയിരുന്നു.
അങ്ങനെ സിനിമയില്‍ നായകന്റെ എര്‍ത്ത് ആയി സുരാജും സലിം കുമാറും നടക്കുന്ന മാതിരി ഞങ്ങള്‍ ഇവന്റെ Full Time Assistant-മാരായി അങ്ങ് കൂടി. അവനു ബഹുമാനവും സ്നേഹവും വാരിക്കോരി കൊടുത്തു... അവനാനെങ്കില്‍ ഞങ്ങളുടെ സ്നേഹത്തിന്റെ മുമ്പില്‍ മൂക്ക് കുത്തി വീഴുകയും ചെയ്തു.
അങ്ങനെ ഒരു ദിവസം....കോളേജിലേക്കുള്ള വഴിയില്‍ വച്ച് ഒരു സീനിയര്‍ ഞങ്ങളെ പരിചയപ്പെട്ടു. അതായതു ഞങ്ങളുടെ പേരും വീടും മറ്റും അന്വേഷിച്ചറിഞ്ഞു.
അപ്പോള്‍ മോന്‍സി സീനിയറിനോട് ചോദിച്ചു:
“ചേട്ടന്റെ പേരെന്നെതാ ?”
ഇത് അയാള്‍ക്ക് ഒട്ടും ഇഷ്ടപെട്ടില്ല. (പൊതുവേ റാഗ്ഗ് ചെയ്യാന്‍ വരുന്നവന്‍ മിക്കവാറും ഒരു പേടിത്തൊണ്ടന്‍ ആയിരിക്കും. കോളജിലെ തങ്ങളുടെ മഹനീയ സ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന് പേടിച്ചാണ് ഇവര്‍ ജൂനിയേഴ്സിനെ റാഗ്ഗ് ചെയ്തു തങ്ങളുടെ കീഴിലാക്കുന്നത്....ജൂനിയേഴ്സ് പേര് ചോദിച്ചാല്‍ ഉടനെ ഇവന്മാരുടെ ചങ്ക് പെടയ്കും. complaint കൊടുത്താല്‍ പണി പാലും വെള്ളത്തില്‍ കിട്ടുമെന്ന് അറിയാം...)
സീനിയര്‍ ഉടനെ ചൂടായി.
“ഒരു സീനിയറിന്റെ പേര് ചോദിക്കാന്‍ മാത്രം ആയോടാ...നീ ?”
ഉടനെ മോന്‍സി ശാന്തനായി, സീനിയറിന്റെ തോളില്‍ കൈ വച്ച് തിരിച്ചു ചോദിച്ചു.
“ പേര് ചോദിക്കാന്‍......അത്രമാത്രം...ആകണോ.....ഭായ്...?”
അതോടെ ആ സീനിയര്‍ ചമ്മി സ്ഥലം വിട്ടു. അതില്‍പിന്നെ സീനിയേഴ്സിന്റെ ശല്ല്യം ഏതാണ്ട് അവസാനിച്ചു.
സീനിയേഴ്സ് ഇത് വളരെ രഹസ്യമാക്കി വച്ചെങ്കിലും എന്റെയും രാകേഷിന്റെയും അശ്രാന്ത ശ്രമഫലമായി ഈ വാര്‍ത്ത കോളേജ് മൊത്തം പാട്ടായി. junction -ലെ ചായകടയിലെ ചേച്ചി വരെ അറിഞ്ഞു ഈ ന്യൂസ്. അതോടെ മോന്‍സിയുടെ റേറ്റിംഗ് റോക്കറ്റ് വിട്ട പോലെയായി.
ഇവന്റെ earth ആയി നടക്കുന്നത് കൊണ്ട് ഞങ്ങള്‍ക്കും കിട്ടി കുറച്ചു ബഹുമാനം. കൂടുതല്‍ ബഹുമാനം കിട്ടാന്‍ ഞാനും രാകേഷും ചില്ലറ പൊടികൈകളൊക്കെ പ്രയോഗിച്ചു തുടങ്ങി. അവനെ പറ്റി നിറം പിടിപ്പിച്ച സാങ്കല്പിക കഥകള്‍ ഞങ്ങള്‍ ദിവസവും അടിച്ചിറക്കി.
FOR EXAMPLE:
a)പോളിയില്‍ പഠിക്കുമ്പോള്‍ മോന്‍സി പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്നു.
b)മാഷുമാരെ ക്ലാസ്സില്‍ വച്ച് കയ്യേറ്റം ചെയ്തിട്ടുണ്ട്.
c)സമരത്തിനിടയ്കു മൂന്നു പോലീസുകാരെ തല്ലിയിട്ടുണ്ട്.
d)ഒരു അടിപിടി കേസ് ഇപ്പോഴും കോടതിയിലാണ്. കഴിഞ്ഞ ആഴ്ച കേസ് വിളിച്ചപ്പോള്‍ കോടതിയിലേക്ക് ഞാനും രാകേഷും അവന്റെ കൂടെ പോയിട്ടുണ്ടായിരുന്നു.
e)കൂട്ടുക്കാര്‍ക്ക് വേണ്ടി അവന്‍ എന്തും ചെയ്യും. കൂട്ടുകാര്‍ എന്ന് പറഞ്ഞാല്‍ അവനു ജീവനാണ്.(കൂട്ടുകാര്‍ ആരാണെന്നു വായനക്കാര്‍ക്ക് അറിയാമല്ലോ..)
ഇത് കൂടാതെ....ഞങ്ങള്‍ മോന്‍സിയ്കു കൊടുക്കുന്ന ബഹുമാനവും ആദരവും വീണ്ടും കൂട്ടി....പിന്നെയും കൂട്ടി. ഈ സ്നേഹകൂടുതല്‍ കൊണ്ട് അവനു ശ്വാസം മുട്ടലിന്റെ അസുഖം വരെ വന്നു. ( ഈ കാരണം കൊണ്ടാക്കെ ആവാം, btech കഴിഞ്ഞിട്ടും അവന്റെ best friends ഞങ്ങളാണ് ട്ടോ...)
അവനു വയനാട്ടുകാരെ പറ്റിയും (എന്റെ നാട് ) കോഴിക്കോട്ടുകാരെ പറ്റിയും(രാകേഷിന്റെ നാട് ) ഉള്ള അഭിപ്രായം സ്വര്‍ണവില പോലെ കുതിച്ചുയര്‍ന്നു.
ഇതിനിടയ്ക് മോന്‍സിക്ക് ഇച്ചിരി അഹങ്കാരവും ജാഡയും വന്നു തുടങ്ങി.(സ്വാഭാവികം....ഞാന്‍ ആയിരുന്നെങ്കില്‍ അടിപിടിയും തുടങ്ങിയേനെ...) ക്ലാസ്സിലെ പിള്ളേര്‍ കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ മോന്‍സിയ്കു കുറച്ചു തലക്കനവും വന്നു. ക്ലാസ്സിലെ പിള്ളേരെ എല്ലാ കാര്യത്തിനും ഉപദേശിക്കുക എന്ന ദൌത്യവും അവന്‍ ഏറ്റെടുത്തു. (ക്ലാസ്സിലെ പിള്ളേര്‍ ഇവന് കൊടുക്കുന്ന അമിത സ്നേഹത്തിന് പിന്നില്‍ ഞങ്ങള്‍ അടിച്ചിറക്കിയ കഥകള്‍ ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഇതുവരെ അവന്‍ അറിഞ്ഞിട്ടില്ല. ഈ post വായിച്ചാല്‍ മാത്രമേ അവനിത് അറിയൂ.) ക്ലാസ്സിലെ ചില വില്ലന്മാര്‍ക്ക് ഒരു പണി കൊടുക്കാന്‍ കാത്തിരുന്ന ഞങ്ങള്‍ക്കിത് പൂച്ചയ്ക് മത്തിത്തല കിട്ടിയപോലെ ആയി. അതുകൊണ്ട് ഞങ്ങള്‍ ഈ ഉപദേശം കൊടുക്കുന്ന process നെ maximum encourage ചെയ്തു.
അങ്ങനെ പതിവ് പോലെ ഉച്ചയ്ക്ക് ക്ലാസും കട്ട് ചെയ്തു റൂമില്‍ ഇരിക്കുന്ന സമയം. മോന്‍സി കട്ടിലില്‍ ചാരി കിടക്കുന്നു. ഞാന്‍ മോന്‍സിയുടെ മടിയില്‍ തല ചായ്ച്ചു എന്തോ പുസ്തകം (തെറ്റിധരിക്കണ്ട...പാഠപുസ്തകമല്ല..) വായിച്ചു കൊണ്ടിരിക്കുന്നു. ( പറയാന്‍ മറന്നു പോയി, തലക്കനത്തിന്റെ കൂടെ മോന്‍സിയ്കു വേറൊരു ദുശ്ശീലം കൂടി കിട്ടി. ഞങ്ങളെ ഉപദ്രവിക്കുക എന്നത് അവന്റെ ഒരു ഹോബിയായി മാറി. അവന്‍ പതുക്കെ ഇടിച്ചാലും, അവനു ഒടുക്കത്തെ ശക്തിയുള്ളത് കൊണ്ട്, ഞങ്ങള്‍ക്ക് നന്നായി വേദനിക്കും. തിരിച്ചു കൊടുത്താല്‍ അതിലും വലുത് വാങ്ങേണ്ടിവരും. അവസാനം കണക്ക് നോക്കിയാല്‍ ഞങ്ങള്‍ക്ക് നഷ്ടം മാത്രമായിരിക്കും ഉണ്ടാവുക..) അവന്‍ എന്നെ എന്തോ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.. പക്ഷെ ഞാനത് കേട്ടില്ല. ഉടനെ അവന്‍ എന്റെ വയറ്റത്തു ഒരിടി..എന്റെ കണ്ണ് തള്ളിപോയി..ഉച്ചയ്ക്ക് കഴിച്ച ചോറും മീന്‍ പൊരിച്ചതും പുറത്തേക്കു വന്നേനെ. ഭാഗ്യത്തിന് അത് സംഭവിച്ചില്ല. എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാന്‍ ചാടി എഴുന്നേറ്റു. ദേഷ്യം വന്നെങ്കിലും പരിസരബോധം പോകാത്തതുകൊണ്ട് ഞാനവനെ ഇടിച്ചില്ല. പകരം പറഞ്ഞു.
“എടാ എനിക്ക് നിന്നെ തല്ലണം. അതിനു നീ സമ്മതിച്ചേ പറ്റൂ...”
(അനുവാദം വാങ്ങാതെ തല്ലിയാല്‍ പിന്നെ അവന്‍ തരുന്നത് ഞാന്‍ നിന്ന് വാങ്ങേണ്ടിവരും.)
എന്റെ വിചിത്രമായ ആവശ്യം കേട്ടു അവനൊന്നു ചിരിച്ചു. എന്റെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടായിരിക്കണം അവന്‍ ഇങ്ങനെയൊരു offer മുന്നോട്ടു വച്ചു..
“നീ തല്ലണ്ട. വേണമെങ്കില്‍ രാകേഷ് തല്ലിക്കോട്ടേ...”
ഇത് പറഞ്ഞു അവന്‍ നാക്ക് വായിലേക്കിട്ടത് മാത്രമേ അവനും എനിക്കും ഓര്‍മ്മയുള്ളൂ...
ഠേ ...മുഖമടച്ചു ഒരടി. രാകേഷ് എവിടെനിന്നോ രജനികാന്തിനെ പോലെ പറന്നു വന്നു ഒരടി....മോന്‍സിയുടെ മുഖത്തേക്ക്...ആദ്യത്തെ 2 second എനിയ്ക്കും 5 second മോന്‍സിയ്കും നടന്നത് എന്താണെന്നു പോലും മനസ്സിലായില്ല.ഓര്‍ക്കാപ്പുറത്തു കിട്ടിയ ആഘാതത്തില്‍ മോന്‍സിയുടെ കണ്ണ് കലങ്ങി കണ്ണീര്‍ പുറത്തേക്കു വന്നു. കരച്ചിലും സങ്കടവും ദേഷ്യവുമെല്ലാം നന്നായി അരച്ച് മുഖത്ത് തേച്ചമാതിരിയുണ്ട് അവനെ കണ്ടാല്‍....ഞാന്‍ നോക്കുമ്പോള്‍ രാകേഷ് മോന്‍സിയുടെ കാലില്‍ പിടിച്ചു കിടക്കുകയാണ്. ദയനീയ ഭാവത്തോടെ ഇടയ്ക് അവനെ നോക്കുന്നുമുണ്ട്. ഞാനാണെങ്കില്‍ പെട്ടെന്നുള്ള തരിപ്പില്‍ നിര്‍വികാരനായി പോയി.( പക്ഷെ ഞാന്‍ മാനസികമായി യഥാര്‍ത്ഥത്തില്‍ നിര്‍വികാരനായിരുന്നില്ല.....വയറു നിറച്ചു Grilled Chicken-ഉം നാനും കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു തരം ആത്മസംതൃപ്തി ആയിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍.....)
ബോധം വീണ്ടു കിട്ടിയ മോന്‍സി രാകേഷിനോട് അലറി.
“എടാ.......( രണ്ടു നിമിഷത്തിനു ശേഷം )എടാ.. ആദ്യമായിട്ടാണ് ഒരാള്‍ എന്റെ മേല്‍ കൈ വക്കുന്നത്.. നീ എന്റെ കാലു പിടിച്ചത് കൊണ്ട് മാത്രം..... നിന്നെ ഞാന്‍....വെറുതെ വിടുകയാ....”
( ഇത് പറയുമ്പോഴും മോന്‍സി ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു..)
**************************
Ladies hostal ന്റെ മുമ്പില്‍ വച്ച് ഉടുമുണ്ട് അഴിഞ്ഞു വീണാല്‍ പോലും മോന്‍സിയ്ക്ക് ഇത്രയും നാണക്കേട് ഉണ്ടാകുമായിരുന്നില്ല. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരലും വച്ച് അന്തം വിട്ടു നോക്കി നിന്നു. ആ സംഭവത്തിന് ശേഷം മോന്‍സി ഞങ്ങളേയോ മറ്റുള്ളവരെയോ തമാശയ്ക്കു പോലും തല്ലിയിട്ടില്ല.
NOTE 1: